കാലാവസഥാ വ്യതിയാനം കൃഷിരീതികളെ പ്രതികൂലമായി ബാധിക്കുന്നതായി കൃഷിമന്ത്രി
Update: 2022-12-04 07:26 GMT
കാലാവസഥ വ്യതിയാനം കേരളത്തിലെ കൃഷിരീതികളെ പ്രതികൂലമായി ബാധിക്കുന്നതായി കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കുവൈത്തിലെത്തിയ മന്ത്രി മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.
നേരത്തെ ഇടവപ്പാതിയും തുലാംമാസവും കണക്ക് കൂട്ടി കൃഷി ഇറക്കുന്ന രീതിയായിരുന്നു. എന്നാൽ കാലാവസ്ഥാ മാറ്റം കൃഷിയെ സാരമായി ബാധിച്ചിരിക്കുകയാണ്. കണക്കുകൂട്ടുന്നതിനപ്പുറം മഴ പെയ്യുന്നതും കേരളം പുതുതായി നേരിടുന്ന പ്രശ്‌നമാണ്. അതോടപ്പം കൃഷിപ്പണിക്ക് ആളെ കിട്ടാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഭരണഘടനയ്ക്ക് അനുസൃതമായി സംസ്ഥാന സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള ബാധ്യതയും ഉത്തരവാദിത്തവുമാണ് ഗവർണർക്കുള്ളതെന്നും അത് ഗവർണ്ണർ ചെയ്യണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.