കുവൈത്തില്‍ സൈബർ അപകടങ്ങളും വെല്ലുവിളികളും വര്‍ധിക്കുന്നു

സൈബർ ആക്രമണങ്ങൾ, വഞ്ചന, കൊള്ളയടിക്കൽ, ഡാറ്റ മോഷണം എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Update: 2022-12-20 18:21 GMT
Editor : ijas | By : Web Desk
Advertising

കുവൈത്ത് സിറ്റി: രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളും വെല്ലുവിളികളും വര്‍ധിക്കുന്നു. സൈബർ ക്രൈമുമായി ബന്ധപ്പെട്ട് ഈ വർഷത്തില്‍ മാത്രം ലഭിച്ചത് 4,000 ഓളം പരാതികളെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലോകമെമ്പാടും പ്രധാനവെല്ലുവിളികളിലൊന്നായി സൈബർ കുറ്റകൃത്യങ്ങൾ മാറിയതായി സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്‌നോളജി ഡയറക്ടർ ജനറൽ പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള നാലാമത് കുവൈത്ത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിച്ച സമ്മേളനത്തിൽ മേഖലയിലെ നിരവധി സാങ്കേതിക വിദഗ്ദര്‍ ‍ പങ്കെടുത്തു.

Full View

സോഷ്യൽ മീഡിയകൾ വഴിയുള്ള കുറ്റകൃത്യങ്ങളിലൂടെ ദിനവും നിരവധി ആളുകളാണ് വഞ്ചിക്കപ്പെടുന്നത്. സൈബർ ലോകത്തെ കുറിച്ചുള്ള അറിവില്ലായ്മ ആളുകളെ വലിയ നഷ്ടങ്ങളിലേക്ക് നയിക്കുന്നു. എന്നാല്‍ കുറ്റകൃത്യത്തിന് ഇരയായവരിൽ പത്ത് ശതമാനം മാത്രമേ പരാതി നൽകുവാന്‍ സന്നദ്ധരാകുന്നതെന്നും ഡോ. അമ്മാർ അൽ ഹുസൈനി വ്യക്തമാക്കി. സൈബർ കുറ്റകൃത്യങ്ങൾ ഈ വർഷം ഗണ്യമായി വർധിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ലെഫ്റ്റനന്‍റ് കേണൽ അമ്മാർ അൽ സറാഫ് പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധമാണ് പ്രധാനമെന്നും സൈബർ ആക്രമണങ്ങൾ, വഞ്ചന, കൊള്ളയടിക്കൽ, ഡാറ്റ മോഷണം എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അമ്മാർ അൽ സറാഫ് മുന്നറിയിപ്പ് നൽകി.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News