കുവൈത്തിൽ പൊതുമാപ്പ് കാലാവധി അവസാനിക്കാൻ ഇനി അഞ്ച് ദിവസം

മാർച്ച് 17 മുതൽ മൂന്ന് മാസത്തേക്കാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്

Update: 2024-06-25 16:36 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ നിയമലംഘകർക്ക് നൽകിയ പൊതുമാപ്പ് കാലാവധി അവസാനിക്കാൻ അഞ്ച് ദിവസം. മാർച്ച് 17 മുതൽ മൂന്ന് മാസത്തേക്കാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ജൂൺ 17 വരെ നിശ്ചയിച്ച സമയപരിധി പിന്നീട് 30 വരെ നീട്ടുകയായിരുന്നു. കുവൈത്തിൽ പൊതുമാപ്പ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നിയമലംഘകർ രാജ്യം വിടുകയോ പിഴ അടച്ച് താമസം നിയമവിധേയമാക്കുയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പ്രവാസികളെ ലക്ഷ്യമിട്ട് വ്യത്യസ്ത ഭാഷകളിൽ ആഭ്യന്തര മന്ത്രാലയം നോട്ടീസുകൾ പുറത്തിറക്കിയിരുന്നു. ആനുകൂല്യം ഉപയോഗിക്കാതെ രാജ്യത്ത് തുടരുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകി. മാർച്ച് 17 മുതൽ മൂന്ന് മാസത്തേക്കാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. പിന്നീട് സമയ പരിധി ജൂൺ 30 വരെ നീട്ടുകയായിരുന്നു. ഈ മാസം അവസാനം വരെ താമസ നിയമ ലംഘകർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും പിഴ അടച്ച് താമസരേഖ പുതുക്കാനും കഴിയും. ഇത്തരക്കാർ പുതിയ വിസയിൽ രാജ്യത്തേക്ക് മടങ്ങിവരാനും കഴിയും.

നിയമലംഘകർ പൊതുമാപ്പ് നിശ്ചിത കാലയളവിനകം പ്രയോജനപ്പെടുത്തി രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണം. പൊതുമാപ്പ് ആനുകൂല്യം ഉപയോഗിക്കാത്തവർക്കെതിരെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. അനധികൃതമായി രാജ്യത്ത് കഴിയുന്നവർക്ക് സഹായങ്ങൾ നൽകുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കും. ഇതിനകം തന്നെ നിരവധി പേർ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് തിരിക്കുകയും പിഴ അടച്ച് രേഖകൾ നിയമപരമാക്കുകയും ചെയ്തിട്ടുണ്ട്. നാട്ടിലേക്ക് പോകാൻ പാസ്‌പോർട്ടോ മറ്റ് രേഖകളോ ഇല്ലാത്തവർക്ക് ഇന്ത്യൻ എംബസി പാസ്പോർട്ടും എമർജൻസി സർട്ടിഫിക്കറ്റും നൽകും. ഇതിനായി ഇന്ത്യൻ എംബസിയുടെ കേന്ദ്രങ്ങളിൽ അപേക്ഷ നൽകാം.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News