ഗാന്ധിസ്മൃതി കുവൈത്ത് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
കബദിലെ സാധാരണ തൊഴിലാളികൾക്ക് വേണ്ടി സ്നേഹവിരുന്നായി ഒരുക്കിയ ഇഫ്താർ വിരുന്നിൽ നിരവധി തൊഴിലാളികൾ പങ്കെടുത്തു


കുവൈത്ത് സിറ്റി : കാരുണ്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പകർന്നുകൊണ്ട് ഗാന്ധിസ്മൃതി കുവൈത്ത് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് 2025 കബദ് മേഖലയിൽ വലിയ ജന പങ്കാളിത്തത്തോടെ നടന്നു. കബദിലെ സാധാരണ തൊഴിലാളികൾക്ക് വേണ്ടി സ്നേഹവിരുന്നായി ഒരുക്കിയ ഇഫ്താർ വിരുന്നിൽ നിരവധി തൊഴിലാളികൾ പങ്കെടുത്തു. പ്രസിഡന്റ് പ്രജോദ് ഉണ്ണി ഉൽഘാടനം നിർവ്വഹിച്ചു. രക്ഷാധികാരി റെജി സെബാസ്റ്റ്യൻ, വൈസ് പ്രസിഡണ്ട് റൊമാനസ് പെയ്റ്റൻ, ചാരിറ്റി സെക്രട്ടറി രാജീവ് തോമസ്, ഉപദേശക സമിതി അംഗം എൽദോ ബാബു, എക്സിക്യൂട്ടീവ് അംഗങ്ങളായ സോണി മാത്യു, സജി ചാക്കോ, റാഷിദ് ഇബ്രാഹിം, ഇസ്മായിൽ, ഉദയകുമാർ, അജിത് കുമാർ, റൂഫസ്, ഫൈസൽ മാഹി എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. വനിതാ ചെയർപേഴ്സൺ ഷീബാ പെയ്റ്റൻ, വനിതാ എക്സിക്യൂട്ടീവ് അംഗങ്ങളായ റൂബി വർഗീസ്, ചിത്രലേഖ, ഷമ്മി അജിത്ത് എന്നിവർ നേതൃത്വം നൽകി. മധു മാഹി സ്വാഗതവും ട്രഷറർ സജിൽ നന്ദിയും പറഞ്ഞു.