കുവൈത്ത് ദീനാറിനെതിരെ ഇന്ത്യൻരൂപയുടെ മൂല്യം ഇടിഞ്ഞു
Update: 2024-01-04 06:46 GMT
കുവൈത്ത് ദീനാറിനെതിരെ ഇന്ത്യൻരൂപയുടെ മൂല്യം ഇടിഞ്ഞതോടെ ദീനാറിന്റെ രൂപയിലേക്കുള്ള വിനിമയ നിരക്കിൽ വന്‍ വര്‍ദ്ധനവ്. ദീനാറിന് രൂപയിലേക്കുള്ള കൈമാറ്റത്തിൽ 271 രൂപയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
യു.എസ് ഡോളർ കരുത്താർജിച്ചതാണ് രൂപയുടെ ഇടവിന് കാരണം. ക്രൂഡ് ഓയിൽ വിലയിലുണ്ടായ ചാഞ്ചാട്ടവും രൂപയെ ബാധിച്ചിട്ടുണ്ട്. അതിനിടെ മികച്ച വിനിമയ മൂല്യം ലഭിച്ചതോടെ നാട്ടിലേക്ക് പണമയക്കാൻ കുവൈത്തിലെ പണ ഇടപാട് എക്സേഞ്ചുകളിൽ എത്തുന്നവരുടെയും എണ്ണം കൂടി.
രൂപയുടെ താഴ്ന്ന നിരക്ക് അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് സൂചന. എന്നാല്‍ മിഡിലീസ്റ്റിലെ സംഘർഷങ്ങൾക്ക് അയവുവരുന്നതോടെ ഡോളറിൽ ഇടിവുണ്ടാകുമെന്നാണ് സാമ്പത്തിക രംഗത്തുള്ളവർ പറയുന്നത്.