രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ ആഹ്ലാദ പ്രകടനം; കുവൈത്തിൽ ഇന്ത്യക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ഇവർ ജോലി സ്ഥലത്ത് ആഹ്ലാദം പ്രകടിപ്പിച്ച് മധുര വിതരണം നടത്തിയിരുന്നു.

Update: 2024-01-23 17:21 GMT
Advertising

കുവൈത്ത് സിറ്റി: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ കുവൈത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച ഇന്ത്യക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

ഒമ്പത് ഇന്ത്യക്കാരെയാണ് രണ്ടു കമ്പനികൾ ജോലിയിൽ നിന്ന് പുറത്താക്കി ഇന്ത്യയിലേക്ക് തിരികെ അയച്ചത്.

കഴിഞ്ഞ ദിവസം ഇവർ ജോലി സ്ഥലത്ത് ആഹ്ലാദം പ്രകടിപ്പിച്ച് മധുര വിതരണം നടത്തിയിരുന്നു. തുടർന്ന് ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് കമ്പനി അധികൃതർ അറിയിച്ചു.

അയോധ്യയിലെ രാമക്ഷേത്രത്തിൽ തിങ്കളാഴ്ചയാണ് രാംലല്ല വിഗ്രഹം സ്ഥാപിച്ചത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യകാർമികനായി. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസ്, കാശിയിലെ മുഖ്യപുരോഹിതൻ ലക്ഷ്മീകാന്ത് ദീക്ഷിത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News