കുവൈത്തിൽ പണപ്പെരുപ്പം 2.84% ഉയർന്നു

ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം എന്നീ മേഖലയിലെ വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയരാൻ കാരണം

Update: 2024-07-23 13:25 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്ത് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷൻ ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ ഉപഭോക്തൃ വില സൂചിക (സിപിഐ) കഴിഞ്ഞ വർഷത്തെ ജൂണിനെ അപേക്ഷിച്ച് 2.84% വർധിച്ചു.  ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള പ്രധാന മേഖലകളിലെ വില വർധനവാണ് വാർഷിക വിലക്കയറ്റം ഉയരാൻ കാരണമെന്ന് അഡ്മിനിസ്‌ട്രേഷൻ വ്യക്തമാക്കി.

ഭക്ഷണപാനീയ മേഖലയിൽ ജൂണിൽ വാർഷികാടിസ്ഥാനത്തിൽ 5.60% വർധനവാണ് രേഖപ്പെടുത്തിയത്. സിഗരറ്റ്, പുകയില രംഗത്ത് വാർഷിക അടിസ്ഥാനത്തിൽ 0.15% വർധനവുണ്ടായി. വസ്ത്രവില 5.58% വർധിച്ചപ്പോൾ, ഭവന സേവന മേഖലയിൽ 0.91% വർധനവാണ് രേഖപ്പെടുത്തിയത്. വീട്ടുപകരണങ്ങളുടെ വില 3.80% വർധിച്ചു. ആരോഗ്യ മേഖലയുടെ വില സൂചിക 3.99% വർധിച്ചു, ഗതാഗത മേഖലയിൽ 2023 ജൂണിനെ അപേക്ഷിച്ച് 0.70% വർധനവ് രേഖപ്പെടുത്തി. വാർത്താവിനിമയ ചെലവ് വാർഷിക അടിസ്ഥാനത്തിൽ 2.29% വർധിച്ചു, വിനോദ, സംസ്‌കാര മേഖലയിൽ 2.04% വർധനവ് രേഖപ്പെടുത്തി. വിദ്യാഭ്യാസ ചെലവ് 0.96% വർധിച്ചു. ഹോട്ടൽ, റെസ്റ്റോറന്റ് വിലകൾ വാർഷിക അടിസ്ഥാനത്തിൽ 2.52% വർധിച്ചു, മറ്റ് ചരക്ക്-സേവന മേഖലയിൽ 4.55% വർധനവ് രേഖപ്പെടുത്തി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News