ജസീറ എയർവേയ്‌സ് കുവൈത്ത്-തിരുവനന്തപുരം സെക്ടറിൽ സർവിസ് ആരംഭിച്ചു
Update: 2022-11-01 07:53 GMT
കുവൈത്ത്-തിരുവനന്തപുരം സെക്ടറിൽ ജസീറ എയർവേയ്‌സ് സർവിസ് തുടങ്ങി. 124 പേരാണ് ആദ്യ വിമാനത്തിൽ യാത്രയായത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന ജീവനക്കാർക്ക് ട്രാക്ക് സ്വീകരണം നൽകി.
ജസീറ എയർവേസ് റീജനൽ മാനേജർ സച്ചിൻ നെഹ, ട്രാക്ക് ഭാരവാഹികളായ എം.എ നിസാം, കെ.ആർ ബൈജു, മോഹന കുമാർ എന്നിവർ സന്നിഹിതരായിരുന്നു. തിരുവനന്തപുരത്തു നിന്ന് തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 2.50ന് പുറപ്പെടുന്ന വിമാനം 5.55ന് കുവൈത്തിലെത്തും.
കുവൈത്തിൽനിന്ന് വൈകിട്ട് 6.25ന് പുറപ്പെട്ട് പുലർച്ചെ 2.05ന് തിരുവനന്തപുരത്തെത്തും. 160 പേർക്ക് യാത്ര ചെയ്യാവുന്ന എ 320 വിമാനമാണ് സർവിസിന് ഉപയോഗിക്കുക.