ഓൺലൈൻ വഴി നിരോധിത മരുന്ന് വിൽപ്പന: കർശന നടപടിയുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

അനധികൃത സൈറ്റുകളുടെ ഉടമകളെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതായി വാർത്ത

Update: 2024-06-23 10:27 GMT
Advertising

കുവൈത്ത് സിറ്റി: ഓൺലൈൻ വഴി നിരോധിത മരുന്ന് വിൽപ്പന നടത്തുന്നതിനെതിരെ കർശന നടപടിയുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അനധികൃതമായി മരുന്ന് വിൽക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് ആരോഗ്യ മന്ത്രാലയം നടപടി സ്വീകരിക്കുക. ഇത്തരം സൈറ്റുകളുടെ ഉടമകളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ചില വൃത്തങ്ങൾ അറിയിച്ചതായി അൽ അൻബാ റിപ്പോർട്ട് ചെയ്തു.

അനധികൃത മരുന്നുകളുടെ ഓൺലൈൻ പ്രചാരണത്തിലും വിൽപ്പനയിലും അടുത്തിടെയുണ്ടായ വർധനയെ തുടർന്നാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ക്രൈം ഡിപ്പാർട്ട്മെന്റുമായി ചേർന്ന് പ്രവർത്തിക്കുന്ന ആരോഗ്യ മന്ത്രാലയം കുറ്റവാളികളെ പിടികൂടുന്നതും ജുഡീഷ്യറിക്ക് റഫർ ചെയ്യുന്നതും ഉറപ്പാക്കാൻ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News