സുഡാനിൽ എംബസികള്‍ക്ക് നേരെ നടന്ന ആക്രമണത്തെ കുവൈത്ത് അപലപിച്ചു

Update: 2023-06-10 10:13 GMT
Advertising

സുഡാനിൽ വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾക്കും വസതികൾക്കും നേരെ നടന്ന ആക്രമണത്തെ കുവൈത്ത് വിദേശകാര്യമന്ത്രാലയം ശക്തമായി അപലപിച്ചു.

കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യ,ഫലസ്തീൻ,ചൈന എംബസികള്‍ക്ക് നേരെയും അംബാസഡര്‍മാരുടെ വസതികള്‍ക്ക് നേരെയും ആക്രമണം ഉണ്ടായത്.

നയതന്ത്ര സഥാപനങ്ങൾ ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെയും വ്യവസഥകളുടെയും ലംഘനമാണ്. നയതന്ത്ര ദൗത്യങ്ങളുടെ ആസ്ഥാനത്തിന് പൂർണ സംരക്ഷണം നൽകാൻ സുഡാനിലെ അധികാരികളോടും ബന്ധപ്പെട്ട കക്ഷികളോടും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News