ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളെ കുവൈത്ത് അപലപിച്ചു
Update: 2023-06-24 03:34 GMT
ഫലസ്തീൻ ഗ്രാമങ്ങൾക്കുനേരെ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളെ കുവൈത്ത് അപലപിച്ചു. ഇസ്രായേൽ അധിനിവേശ സൈന്യവും കുടിയേറ്റക്കാരും ഫലസ്തീനിനെതിരെ നടത്തുന്ന എല്ലാത്തരം അക്രമങ്ങളും ഭീഷണികളും അവസാനിപ്പിക്കണം .
ഇസ്രായേലിന്‍റെ ആവർത്തിച്ചുള്ള ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപടൽ വേണമെന്നും, ഫലസ്തീൻ ജനതയ്ക്കും സ്വത്തിനും മാനുഷിക സംരക്ഷണം നൽകേണ്ടത് അനിവാര്യമാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.