കുവൈത്ത് എറണാകുളം റസിഡൻസ് അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി
വൈസ് പ്രസിഡന്റ് ബിനിൽ സ്കറിയ അധ്യക്ഷനായിരുന്നു. കുവൈത്ത് ഇസ്ലാമിക് ഗ്രൂപ്പ് സെക്രട്ടറി സിറാജ് സ്രാമ്പിയെക്കൽ റമദാൻ സന്ദേശം നൽകി.


കുവൈത്ത് സിറ്റി: കുവൈത്ത് എറണാകുളം റസിഡൻസ് അസോസിയേഷൻ (കേറ)യുടെ ഇഫ്താർ സംഗമം അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ബിനിൽ സ്കറിയ അധ്യക്ഷനായിരുന്നു. കുവൈത്ത് ഇസ്ലാമിക് ഗ്രൂപ്പ് സെക്രട്ടറി സിറാജ് സ്രാമ്പിയെക്കൽ റമദാൻ സന്ദേശം നൽകി.
"എല്ലാ മത സമൂഹങ്ങളിലും വ്രതാനുഷ്ഠാനത്തിന് പ്രാധാന്യമുണ്ട്. റമദാനിലെ നോമ്പ് ഇസ്‌ലാമിന്റെ പഞ്ചസ്തംബങ്ങളിൽ ഒന്നാണ്. വിശപ്പും ദാഹവും സഹിക്കൽ മാത്രമല്ല, കാഴ്ചയും കേൾവിയും സംസാരവും ചിന്തയും വികാരങ്ങളും എല്ലാം ദൈവഹിതത്തിന് വേണ്ടി നിയന്ത്രിക്കാനാണ് നോമ്പ് മനുഷ്യനോട് ആവശ്യപ്പെടുന്നതെന്ന്," അദ്ദേഹം ഓർമ്മിപ്പിച്ചു. കേര ട്രഷറർ ശശികുമാർ, വനിതാ വേദി കൺവീനർ ജിനി ജേക്കബ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് എറണാകുളം ജില്ലയിലെ സഹോദര സംഘടനകളായ അങ്കമാലി അസോസിയേഷൻ, ആലുവ അസോസിയേഷൻ പ്രതിനിധികളും ആശംസകൾ അറിയിച്ചു. ഇവന്റ് കോർഡിനേറ്റർ നൈജിൽ എ.സി. നന്ദി പറഞ്ഞു.കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.