കുവൈത്തിലെത്തുന്നവർക്ക്​ ഞയറാഴ്ച മുതൽ മൂന്നുദിവസം നിര്‍ബന്ധിത ഹോം ക്വാറൻറീൻ

രാജ്യത്തേക്ക് വരുന്നവര്‍ 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം

Update: 2021-12-20 16:09 GMT
Advertising

കുവൈത്തിലെത്തുന്നവർക്ക്​ ഞയറാഴ്ച മുതൽ മൂന്നുദിവസം നിര്‍ബന്ധിത ഹോം ക്വാറൻറീൻ. രാജ്യത്തേക്ക് വരുന്നവര്‍ 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ജനുവരി 2 മുതൽ ബൂസ്റ്റര്‍ ഡോസും നിര്‍ബന്ധം ആക്കിയിട്ടുണ്ട്.തിങ്കളാഴ്​ച വൈകീട്ട്​ ചേർന്ന കുവൈത്ത്​ മന്ത്രിസഭ യോഗത്തിന്‍റേതാണ്​ തീരുമാനം.

കുവൈത്തിലേക്ക് വരുന്നവർ 48 മണിക്കൂറിനുള്ളിൽ പി.സി.ആർ പരിശോധന നടത്തി​ നെഗറ്റീവ്​ തെളിയിക്കണം. നേരത്തെ 72 മണിക്കൂറിനുള്ളിൽ എടുത്താൽ മതിയായിരുന്നു. ഡിസംബർ 26 മുതലാണ്​ ഉത്തരവിന്​ പ്രാബല്യം. യാത്രക്കാര്ക്കുള്ള ക്വാറൻറീൻ ഏഴ്​ ദിവസമുള്ളത്​ പത്തുദിവസമാക്കി ഉയർത്തിയിട്ടുണ്ട്​. 72 മണിക്കൂർ കഴിഞ്ഞ്​ പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ്​ ആണെങ്കിൽ പുറത്തിറങ്ങാൻ അനുമതിയുണ്ടാകും. അതായത്​ മൂന്നുദിവസം നിർബന്ധിത ഹോം ക്വാറൻറീൻ അനുഷ്​ടിക്കണം.

വാക് സിന്റെ 2 ഡോസ് പൂര്‍ത്തിയാക്കി 9 മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ സോസ് നിര്‍ബന്ധം ആക്കിയിട്ടുണ്ട്. ഇത് ജനുവരി 2 മുതൽ പ്രാബല്യത്തില്‍ ആകും. വിവിധ രാജ്യങ്ങളിലെ ഒമിക്രോണ്‍ വ്യാപന ത്തിന്റെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം.അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന്​ മന്ത്രിസഭ രാജ്യനിവാസികളോട്​ അഭ്യർഥിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News