മുണ്ടക്കൈ ദുരന്തം: വയനാടിനെ ചേർത്തുപിടിച്ച് കുവൈത്തിലെ പ്രവാസി സംഘടനകൾ
വിവിധ മലയാളി സംഘടനകൾ അടിയന്തര സഹായം പ്രഖ്യാപിച്ചു
Update: 2024-08-01 09:28 GMT
കുവൈത്ത് സിറ്റി: മുണ്ടക്കൈ ദുരന്തത്തിൽ വയനാടിനെ ചേർത്തുപിടിച്ച് പ്രവാസി സംഘടനകൾ. കുവൈത്തിലെ വിവിധ മലയാളി സംഘടനകൾ അടിയന്തര സഹായം പ്രഖ്യാപിച്ചു. കെ.ഐ.ജി കുവൈത്ത് -10 ലക്ഷം, കുവൈത്ത് കെ.എം.സി.സി - 10 ലക്ഷം, കല കുവൈത്ത് - 10 ലക്ഷം, ഒ.ഐ.സി.സി കുവൈത്ത് - അഞ്ച് ലക്ഷം, പ്രവാസി വെൽഫെയർ കുവൈത്ത് - രണ്ട് ലക്ഷം, ഐ.എം.സി.സി കുവൈത്ത് - ഒരു ലക്ഷം എന്നിങ്ങനെയാണ് സഹായം നൽകുക.