കുവൈത്ത് വിമാനത്താവളത്തിലൂടെ മാർച്ചിൽ സഞ്ചരിച്ചത് ദശലക്ഷം യാത്രക്കാർ
വിമാന ഗതാഗതത്തിൽ ഏഴ് ശതമാനവും ചരക്ക് ഗതാഗതത്തിൽ 14 ശതമാനവും വർധനവ്
Update: 2024-04-16 12:30 GMT
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഴിഞ്ഞ മാർച്ചിൽ സഞ്ചരിച്ചത് ഒരു ദശലക്ഷം യാത്രക്കാർ. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് യാത്രക്കാരുടെ എണ്ണം പുറത്ത് വിട്ടത്. 5,52,856 യാത്രക്കാർ രാജ്യത്തേക്ക് പ്രവേശിച്ചപ്പോൾ 5,14,818 യാത്രക്കാർ കുവൈത്തിൽ നിന്ന് യാത്ര ചെയ്തു. വിമാന ഗതാഗതത്തിൽ ഏഴ് ശതമാനവും ചരക്ക് ഗതാഗതത്തിൽ 14 ശതമാനവും വർധനവ് രേഖപ്പെടുത്തി. 9,950 വിമാനങ്ങളാണ് മാർച്ചിൽ സർവീസ് നടത്തിയത്.
അതിനിടെ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ എട്ട് ശതമാനം കുറവ് ഉണ്ടായതായി സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല അൽറാജ്ഹി പറഞ്ഞു.