കുവൈത്തിലെ പേൾ ഡൈവിംഗ് ഫെസ്റ്റിവൽ ആഗസ്റ്റ് 10 മുതൽ 15 വരെ
Update: 2024-07-25 13:14 GMT
കുവൈത്ത് സിറ്റി: കുവൈത്ത് മറൈൻ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന 33-ാമത് പേൾ ഡൈവിംഗ് ഫെസ്റ്റിവൽ ആഗസ്റ്റ് 10 മുതൽ 15 വരെ നടത്തും. പായ് കപ്പലുകൾ ആഗസ്റ്റ് 10ന് രാവിലെ പുറപ്പെടും. തുടർന്ന് ആഗസ്ത് 15 വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കപ്പലുകൾ തിരിച്ചെത്തും. അൽ ഗഫൽ' എന്നറിയപ്പെടുന്ന ഈ ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കും.
സമാപനദിനത്തിൽ വിവിധ ചടങ്ങുകളും സംഘടിപ്പിക്കും. 15നും 19നും ഇടയിൽ പ്രായമുള്ള കുവൈത്ത് യുവാക്കൾക്കളാണ് പേൾ ഡൈവിംഗ് ഫെസ്റ്റിവലിൽ പങ്കെടുക്കുക. ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സമുദ്ര പൈതൃകവും ജനങ്ങളുടെ ഉപജീവിതമാർഗവും പുനരാവിഷ്‌കരിക്കുന്നതാണ് പേൾ ഡൈവിംഗ് ഫെസ്റ്റിവൽ.