കുവൈത്തിൽ സ്വർണ്ണാഭരണ വിൽപ്പനയിലെ നിയന്ത്രണങ്ങളിൽ ഇളവ്

Update: 2023-02-13 06:14 GMT
Advertising

കുവൈത്തിൽ സ്വർണ്ണാഭരണങ്ങൾ വിൽപ്പന നടത്തുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി വാണിജ്യ മന്ത്രാലയം. സ്വർണ്ണാഭരണങ്ങൾ ഹോൾ മാർക്കിങ് മുദ്രകൾ പതിപ്പിക്കുന്നതിനായുള്ള സമയ പരിധി മെയ് 30 വരെ നീട്ടി.

കുവൈത്തിൽ പഴയ ഹോൾ മാർക്കിങ് മുദ്രകൾ പതിച്ച സ്വർണ്ണാഭരണങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമായി മെയ് 30 വരെ വിൽക്കുവാനും പ്രദർശിപ്പിക്കുവാനും അനുമതി നൽകുമെന്ന് വാണിജ്യ മന്ത്രലായം അറിയിച്ചു.

പുതുക്കിയ തീരുമാനപ്രകാരം പഴയ ഹോൾ മാർക്കിങ് മുദ്രകളുള്ള സ്വർണ്ണാഭരണങ്ങളുടെ പൂർണ്ണമായ വിവരങ്ങൾ ആഭരണത്തിൽ രേഖപ്പെടുത്തണമെന്നും ഉപഭോക്തൃ ഡാറ്റ രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

അതോടപ്പം സീൽ ചെയ്യാൻ ബാക്കിയുള്ള ആഭരണങ്ങൾ ഹോൾ മാർക്കിങ് സീൽ ചെയ്യുന്നതിനായുള്ള അപ്പോയിന്റ്‌മെന്റ് വിവരങ്ങൾ അടങ്ങിയ അറിയിപ്പ് കടയുടെ മുന്നിൽ പ്രദർശിപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ജനുവരി ഒന്ന് മുതലായിരുന്നു പഴയ സീൽ പതിച്ച സ്വർണ്ണാഭരണങ്ങൾ വിൽപ്പന നടത്തുന്നതിന് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News