അൽ മുല്ല എക്‌സ്‌ചേഞ്ചിന്റെ 110ാമത് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Update: 2023-03-12 14:08 GMT
Advertising

കുവൈത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ അൽ മുല്ല എക്‌സ്‌ചേഞ്ചിന്റെ 110ാമത് ബ്രാഞ്ചിന്റെ ഉദ്ഘാടനം അൽ മുല്ല ഫിനാൻഷ്യൽ സർവീസ് ഡയരക്ടർ പ്രവീൺ സിങ് നിർവഹിച്ചു. സാൽമിയയിലെ പന്ത്രണ്ടാമത് ശാഖയാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്.

കൂടുതൽ ശാഖകൾ തുറക്കുന്നതോടെ ഉപഭോക്തകൾക്ക് മികച്ച സേവനംതന്നെ ലഭ്യമാക്കുവാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് അൽ മുല്ല മാനേജ്‌മെന്റ് അറിയിച്ചു. ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന അതേ നിലവാരത്തിലുള്ള മികവോടെ പുതിയ ശാഖയിൽ നിന്നും സേവനങ്ങൾ ലഭ്യമാകുമെന്ന് അൽ മുല്ല എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശിയും അസിസ്റ്റന്റ് ജനറൽ മാനേജർ ന്യൂട്ടൻ ജോസഫും അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News