കുവൈത്ത് പാർലമെന്റ് പിരിച്ചുവിട്ട നടപടിക്ക് കിരീടാവകാശിയുടെയും മന്ത്രിസഭയുടെയും അംഗീകാരം

അറബ് മേഖലയിലെ പരമോന്നത ബഹുമതിയായ കമാണ്ടർ മെഡൽ പദവി ലഭിച്ച കുവൈത്ത് അമീറിനെ മന്ത്രിസഭാ യോഗം അഭിനന്ദിച്ചു

Update: 2023-05-02 19:04 GMT
Advertising

കുവൈത്ത് പാർലമെന്റ് പിരിച്ചുവിട്ട നടപടിക്ക് കിരീടാവകാശിയുടെയും മന്ത്രിസഭയുടെയും അംഗീകാരം. ഇതു സംബന്ധിച്ച് കിരീടാവകാശി ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.

അറബ് മേഖലയിലെ പരമോന്നത ബഹുമതിയായ കമാണ്ടർ മെഡൽ പദവി ലഭിച്ച കുവൈത്ത് അമീറിനെ മന്ത്രിസഭ യോഗം അഭിനന്ദിച്ചു. കുവൈത്ത് ഭരണഘടനയുടെ 107 ഉം വകുപ്പിന്‍റെ അടിസ്ഥാനത്തില്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ട് ഏപ്രില്‍ 18 നാണ്, അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഉത്തരവിറക്കിയത് . പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ബയാൻ പാലസിൽ ചേര്‍ന്ന കാബിനറ്റ്‌ യോഗത്തിലാണ് അമീരി ഉത്തരവ് അംഗീകരിച്ച് കിരീടാവകാശിക്ക് അയച്ച് നല്‍കിയത്.

Full View

കാബിനറ്റ്‌ യോഗത്തിൽ പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളും ചർച്ചയായി. അമീറിന് അറബ് മേഖലയിലെ ഏറ്റവും വലിയ പുരസ്കാരങ്ങളില്‍ ഒന്നായ കമാണ്ടര്‍ മെഡൽ പദവി പ്രഖ്യാപിച്ച് , അറബ് പാർലമെന്റ് ചെയർപേഴ്‌സൺ അദെൽ അസോമി അയച്ച കത്ത് ലഭിച്ചതായി കാബിനറ്റ് അറിയിച്ചു.ആഭ്യന്തര സംഘര്‍ഷം നടക്കുന്ന സുഡാനിൽ പ്രയാസം അനുഭവിക്കുന്നവർക്ക് ദുരിതാശ്വാസവും വൈദ്യസഹായവും അയയ്‌ക്കാൻ തീരുമാനിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News