കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കുവൈത്തിൽ വൻ സ്വീകരണം

ഒരു ദിവസത്തെ സന്ദർശനത്തിനാണ് ഡോ. എസ് ജയശങ്കർ കുവൈത്തിലെത്തിയത്

Update: 2024-08-18 17:34 GMT
Advertising

കുവൈത്ത് സിറ്റി: കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കുവൈത്തിൽ വൻ സ്വീകരണം. കുവൈത്ത് വിദേശകാര്യ മന്ത്രാലയ പ്രതിനിധികളും ഇന്ത്യൻ അംബാസിഡർ ഡോ. ആദർശ് സൈ്വകയും ചേർന്നാണ് മന്ത്രിയെ സ്വീകരിച്ചത്. ഒരു ദിവസത്തെ സന്ദർശനത്തിനാണ് ഡോ. എസ് ജയശങ്കർ കുവൈത്തിലെത്തിയത്.

തുടർന്ന് കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അസ്സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് ഡോ മുഹമ്മദ് സബാഹ് അൽ സലേം അസ്സബാഹ്, വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യ എന്നീവരുമായി കൂടിക്കാഴ്ച നടത്തി.

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആശംസകൾ എസ് ജയശങ്കർ കുവൈത്ത് ഭരണാധികാരികൾക്ക് അറിയിച്ചു.

രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ഊർജം, സുരക്ഷ, സാംസ്‌കാരിക, കോൺസുലാർ തുടങ്ങീ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിലെ വീക്ഷണങ്ങളും ചർച്ചയിൽ കൈമാറി. വൈകീട്ട് ക്ഷണിക്കപ്പെട്ട ഇന്ത്യൻ കമ്മ്യൂണിറ്റി പ്രതിനിധികളുമായി ഡോ. എസ് ജയശങ്കർ കൂടിക്കാഴച് നടത്തും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News