ഫോണിൽ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം

Update: 2023-05-25 02:40 GMT
Advertising

കുവൈത്തില്‍ ഫോണിൽ  ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കി കമ്മ്യൂണിക്കേഷൻ മന്ത്രാലയം.

ടെക്സ്റ്റ് മെസേജുകളിലൂടെയും ഇ-മെയിലുകളിലൂടെയുമാണ് തട്ടിപ്പുകള്‍ക്ക് ശ്രമം നടക്കുന്നത്. സംശയാസ്പദമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

പാര്‍സലുകള്‍ വന്നിട്ടുണ്ടെന്നും അവ എത്തിക്കുന്നതായി നിശ്ചിത തുക ഫീസ്‍ ഇനത്തില്‍ അടയ്‍ക്കണമെന്ന് ആവശ്യപ്പെടുന്ന സന്ദേശങ്ങളില്‍, പണം നല്‍കുവാനായി ചില ലിങ്കുകളുമുണ്ടാകും. എന്നാല്‍ ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്നും ലിങ്കുകള്‍ ഓപ്പണ്‍ ചെയ്യരുതെന്നും അധികൃതര്‍ അറിയിച്ചു .

വ്യക്തിപരമോ ബാങ്കിംഗ് വിവരങ്ങളോ ചോദിക്കുന്ന സംശയാസ്പദമായ ഉറവിടങ്ങളില്‍ നിന്നുള്ള കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുതെന്നും കമ്മ്യൂണിക്കേഷൻ മന്ത്രാലയം പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News