ഒമാനിൽ തൊഴിൽ മേഖലയിൽ കഴിഞ്ഞ വർഷം 24,000 പരാതികൾ; കണക്കുകൾ പുറത്തുവിട്ടു

വേതനവുമായി ബന്ധപ്പെട്ട് 13,000 പരാതികളാണ് തൊഴിൽ മന്ത്രാലയത്തിന് ലഭിച്ചത്

Update: 2023-03-14 18:45 GMT
Advertising

മസ്കത്ത്: തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് ഒമാനിൽ കഴിഞ്ഞ വർഷം 24,000 പരാതികൾ ലഭിച്ചുവെന്ന് തൊഴിൽ മന്ത്രാലയം. വേതനവുമായി ബന്ധപ്പെട്ട് 13,000 പരാതികളാണ് തൊഴിൽ മന്ത്രാലയത്തിന് ലഭിച്ചത്. ഒമാനിൽ സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, തൊഴിലാളികൾക്ക് ന്യായമായ വേതനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വേജസ് പ്രൊട്ടക്ഷൻ സിസ്റ്റം നടപ്പാക്കുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യങ്ങളെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

ബാങ്കുകൾ വഴിയോ അല്ലെങ്കിൽ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങൾ വഴിയോ തൊഴിലാളികളുടെ വേതനം നൽകാൻ കമ്പനികളെ അനുവദിക്കുന്ന ഇലക്ട്രോണിക് ശമ്പള കൈമാറ്റ സംവിധാനമാണ് ഡബ്ല്യു.പി.എസ്. തൊഴിൽ മന്ത്രാലയം സെൻട്രൽ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധനം ഒരുക്കിയിരിക്കുന്നത്. സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വൈകുന്നതിനെതിരെ അധികൃതർ ഈ വർഷം ജനുവരിയിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

നിയമമനുസരിച്ച് എല്ലാ മാസവും എട്ടാം തീയതിക്കുള്ളിൽ ജീവനക്കാർക്ക് ശമ്പളം നൽകണം. ജീവനക്കാരന് തൊഴിലുടമ അവരുടെ പ്രതിമാസ വേതനം നൽകാൻ കാലതാമസം വരുത്തുകയാണെങ്കിൽ ഓരോ മാസവും പിഴ ഇരട്ടിയാക്കും. ഒരു നിശ്ചിത കാലയളവിലേക്ക് ഇരുകക്ഷികളുടെയും സമ്മതത്തോടെ ശമ്പളം വൈകിപ്പിക്കാമെന്നും അധികൃതർ അറിയിച്ചു. ഒമാനിൽ തൊഴിൽ മേഖലയിൽ കഴിഞ്ഞ വർഷം 24,000 പരാതികൾ; കണക്കുകൾ പുറത്തുവിട്ടു


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News