സലാലയിൽ കൊല്ലം സ്വദേശി വീണു മരിച്ചു
കൊല്ലം വള്ളിക്കാവ് ക്ലാപ്പന സ്വദേശി വട്ടശ്ശേരിക്കളം വീട്ടിൽ സ്റ്റാൻലി തോമസ് (ബേബി) ആണ് മരിച്ചത്
Update: 2025-01-01 11:09 GMT
സലാല: കൊല്ലം വള്ളിക്കാവ് ക്ലാപ്പന സ്വദേശി വട്ടശ്ശേരിക്കളം വീട്ടിൽ ബേബി എന്ന് വിളിക്കുന്ന സ്റ്റാൻലി തോമസ് (55) സലാലയിൽ നിര്യാതനായി. ഇന്നലെ രാത്രി സുഹ്യത്തിന്റെ വീട്ടിൽ വീണു മരിച്ചതായാണ് പ്രാഥമിക വിവരം. റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തിലധികമായി സലാലയിൽ നിർമ്മാണ കമ്പനി നടത്തി വരികയാണ്. ഭാര്യ ബീന,
മക്കൾ സിബി,സ്നേഹ എന്നിവർ ഇന്ത്യയിൽ ഉപരിപഠനം നടത്തുകയാണ്. കത്തോലിക്ക സഭാഗമായ ഇദ്ദേഹം ദാരീസിലെ ചർച്ചുമായി ബന്ധപ്പെട്ട് സജീവമായിരുന്നു. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.