ഒമാനിൽ ഉപയോഗിച്ച ടയറുകൾ വിറ്റ കച്ചവട സ്ഥാപനം റെയ്ഡ് ചെയ്തു
Update: 2022-09-12 13:11 GMT
ഒമാനിലെ സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ ഉപയോഗിച്ച ടയറുകൾ വിൽക്കുന്ന കച്ചവട സ്ഥാപനത്തിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) റെയ്ഡ് നടത്തി.
സൂർ വിലായത്തിൽ, ഉപയോഗിച്ച ടയറുകൾ വിൽക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കച്ചവട സ്ഥാപനത്തിൽ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഇവിടെ നിന്ന് നിരവധി ടയറുകൾ പിടിച്ചെടുത്തു. സ്ഥാപന ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. രാജ്യത്ത് ഉപയോഗിച്ച ടയറുകൾ വീണ്ടും വിൽപ്പനനടത്തുന്നത് നിരോധിച്ചിട്ടുണ്ട്