സി.ബി.എസ്.ഇ ഇന്ത്യൻ സ്കൂൾ സലാലക്ക് മികച്ച നേട്ടം

പത്തിലും പന്ത്രണ്ടിലും നൂറ് ശതമാനം വിജയം

Update: 2024-05-17 05:51 GMT
Editor : Thameem CP | By : Web Desk
Advertising

സലാല: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഇന്ത്യൻ സ്‌കൂൾ സലാല മികച്ച വിജയം നേടി. പത്താം ക്ലാസ്സിൽ 98.2 ശതമാനം മാർക്ക് നേടി ലെവിൻ ജോസഫ് തോമസ് ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം മുന്ന് പേർക്കാണ്. ബുഷറ ഹുദ, ലൂക്ക് ജോസ്, അഖിലേഷ് പ്രകാശ് എന്നിവർ 97 ശതമാനത്തോടെയാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.. 96.2 ശതമാനം മാർക്ക് നേടി സൈനബ് ഫാത്തിമ മുന്നാം സ്ഥാനക്കാരിയായി. മൊത്തം 231 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും വിജയികളായി . 60 കുട്ടികൾ 90 ശതമാനം മാർക്കും കരസ്ഥമാക്കി.

 

പന്ത്രണ്ടാം ക്ലാസ്സിൽ സയൻസിൽ 98% മാർക്ക് നേടി സാദിയ ഖാത്തൂൻ ഒന്നാം സ്ഥാനം നേടി. സ്‌കൂൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മാർക്കാണിത്. ഒമാനിലെ സ്‌കൂളികളിലെ കുട്ടികളിൽ രണ്ടാം സ്ഥാനക്കാരിയുമാണ്. കൊമേഴ്‌സിൽ 95.4 % മാർക്ക് നേടി മുഹമ്മദ് നൂർ ഇസ്‌ലാം ഒന്നാം സ്ഥാനക്കാരനായി. ഹ്യുമാനിറ്റീസിൽ 94.2 ശതമാനം മാർക്ക് നേടി ശലഭ വി ഒന്നാം സ്ഥാനം നേടി.

പന്ത്രണ്ടാം ക്ലാസ്സിൽ 162 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും വിജയികളായി. 30 കുട്ടികൾ 90 ശതാമാനം മാർക്കും നേടി. വിജയികളെ സ്‌കൂൾ പ്രിൻസിപ്പൽ ദീപക് പഠാങ്കറും , എസ്.എം.സി പ്രസിഡന്റ് അബൂബക്കർ സിദ്ദീഖും മറ്റു കമ്മിറ്റിയംഗങ്ങളും അഭിനന്ദിച്ചു

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News