ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അധികാരമേറ്റിട്ട് നാല് വർഷം; വികസനത്തിന്‍റെ പുത്തൻപാതയിൽ ഒമാൻ

ലോകത്തോടൊപ്പം സഞ്ചരിക്കാനുള്ള പുതുപാത വെട്ടിത്തെളിയിക്കാനുള്ള പ്രയത്നത്തിലാണ് സുൽത്താൻ

Update: 2024-01-11 19:17 GMT
Editor : Shaheer | By : Web Desk
Advertising

മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അധികാരമേറ്റിട്ട് ഇന്നേക്ക് നാല് വർഷം. ഒമാനും വിവിധ രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച് നയതന്ത്രമേഖലകളിലടക്കം പുതിയ ഏടുകൾ തീർത്താണ് സുൽത്താന്‍റെ കീഴിൽ ഒമാൻ മുന്നേറിക്കൊണ്ടിരിക്കുന്നത്. സുൽത്താന്‍റെ നേതൃത്വത്തിൽ വികസനത്തിന്‍റെ പുത്തൻപാതയിലാണ് ഒമാൻ.

2020ൽ ജനുവരി 11ന് സുൽത്താൻ ഖാബൂസിന്‍റെ പിൻഗാമിയായി ചുമതലയേറ്റ് ഇന്നേക്ക് നാലാണ്ട് പിന്നിടുമ്പോൾ ലോകത്തോടൊപ്പം സഞ്ചരിക്കാനുള്ള പുതുപാത വെട്ടിത്തെളിയിക്കാനുള്ള പ്രയത്നത്തിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ്. ഒമാൻ സ്വദേശികളോടൊപ്പം പ്രവാസികളെയും പരിഗണിച്ചുകൊണ്ടാണ് ഒമാനിന്‍റെ മുന്നേറ്റത്തിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്.

എണ്ണയിതര മേഖലകളിൽനിന്നുള്ള വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങളും വിജയപടിയിലാണ്. നവോത്ഥാനത്തിന്‍റെ നേട്ടങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും ഈ രാജ്യത്തിന്‍റെ ഉയർച്ചക്കും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കാൻ ഭരണമേറ്റെടുത്ത അന്നുതന്നെ സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാനിലെ പൗരൻമാരോട് ആഹ്വാനം ചെയ്തിരുന്നു. ആർട്ടിഫിഷൽ ഇന്‍ററലിജൻസ് അടക്കമുള്ള സാങ്കേതികവിദ്യകളുപയോഗിച്ച് രാജ്യത്തിന്‍റെ വികസനത്തിന് നവ ഊർജം പകരാനും സുൽത്താൻ നിർദേശം നൽകിയിരുന്നു.

Full View

സുൽത്താൻ ഹൈതം ബിൻ താരിഖ് രാജ്യത്തിന്റെ നേതൃത്വം ഏറ്റെടുത്തതിനുശേഷം, ഒമാനി സമ്പദ്‌വ്യവസ്ഥ വിവിധ തലങ്ങളിൽ ശ്രദ്ധേയമായ വളർച്ചക്ക് സാക്ഷ്യം വഹിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനം മസ്കത്തിനും ന്യൂഡൽഹിക്കുമിടയിൽ സഹകരണങ്ങൾ ശക്തിപ്പെടുന്നതിനും ബന്ധങ്ങൾ വിപുലപ്പെടാനും സഹായകമാകുകയും ചെയ്തു.

Summary: It has been four years since Oman's ruler, Sultan Haitham bin Tariq, took office

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News