ഒമാനിൽ തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത
ഭൂരിഭാഗം ഗവർണറേറ്റുകളിലും ബുധനാഴ്ച വരെ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കും
Update: 2024-08-17 12:10 GMT
മസ്‌കത്ത്: ഒമാനിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ ഉയർന്ന തോതിലുള്ള ന്യൂനമർദ്ദം ഒമാനെ ബാധിക്കും. ഇതേ തുടർന്ന് ഭൂരിഭാഗം ഗവർണറേറ്റുകളിലെ ആകാശം മേഘാവൃതാകും. മിക്ക ഇടങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും ലഭിക്കും.
സൗത്ത് ശർഖിയ, അൽ വുസ്ത, ദോഫാർ, മസ്‌കത്തിന്റെ ചില ഭാഗങ്ങൾ, അൽ ഹജർ മലനിരകൾ എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വാദികളിൽ വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വാദികൾ കടക്കാതിരിക്കാനും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കാനും അധികൃതർ നിർദ്ദേശിച്ചു