സി.ബി.എസ്.ഇ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഐ.ഒ.സി സലാല ഉപഹാരം നൽകി

റെക്കോഡ് വിജയം നേടിയ സാദിയ ഖാത്തൂന് പ്രത്യേക പുരസ്‌കാരം നൽകി

Update: 2024-06-02 19:10 GMT
Advertising

സലാല: സി.ബി.എസ്.ഇ പത്ത് പന്ത്രണ്ട് ക്ലാസ്സുകളിൽ സലാല ഇന്ത്യൻ സ്‌കൂളിൽ നിന്ന് ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാല ഘടകം ഉപഹാരം നൽകി. മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ വിദഗ്ധൻ ഡോ: വി.എസ്.സുനിൽ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സഹായങ്ങൾ നൽകാൻ സന്നദ്ധ സംഘടനകൾക്കാവണമെന്ന് അദ്ദേഹം പറഞ്ഞു.

ഐ.ഒ.സി പ്രസിഡന്റ് ഡോ:നിഷ്താർ അധ്യക്ഷത വഹിച്ച പരിപാടി സ്‌കൂൾ മനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഡോ: അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ വൈസ് പ്രിൻസിപ്പൽ മമ്മിക്കുട്ടി, യാസർ മുഹമ്മദ്, മുഹമ്മദ് യൂസുഫ്, വിപിൻ ദാസ് എന്നിവർ സംബന്ധിച്ചു. ഹരികുമാർ ഓച്ചിറ, അനീഷ്, ശ്യാം മോഹൻ എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News