വടകര യു.ഡി.എഫ് കൺവീനർക്ക് ഐ.ഒ.സി സലാല സ്വീകരണം നൽകി
Update: 2024-12-08 12:23 GMT
സലാല: കോൺഗ്രസ് നേതാവും വടകര നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനറുമായ കോട്ടയിൽ രാധാക്യഷ്ണനും മെമ്പർ ബാബുവിനും ഐ.ഒ.സി സലാല സ്വീകരണം നൽകി. മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഡോ: നിഷാതർ അധ്യക്ഷത വഹിച്ചു. ഷബീർ കാലടി, ഹാഷിം കോട്ടക്കൽ, ദീപ ബെന്നി, ബാല ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഷജിൽ മണി ഷാൾ അണിയിച്ചു. കോൺഗ്രസ് അതിന്റെ ചരിത്രപരമായ ദൗത്യം നിർവ്വഹിക്കുമെന്ന് കോട്ടയിൽ രാധാക്യഷ്ണൻ പറഞ്ഞു. അബ്ദുല്ല സ്വാഗതവും ശ്യാം മോഹൻ നന്ദിയും പറഞ്ഞു.