മലർവാടി കളറിംഗ് മത്സരം സംഘടിപ്പിച്ചു

രക്ഷിതാക്കൾക്കായി നടന്ന പോസിറ്റീവ് പാരന്റിംഗ് സെഷന് റിസ ഹുസ്‌നി നേതൃത്വം നൽകി

Update: 2025-01-04 17:13 GMT
Advertising

സലാല: മലർവാടി സലാലയിൽ വിദ്യാർഥികൾക്കായി 'മഴവില്ല് 2025' എന്ന പേരിൽ കളറിംഗ് മത്സരം സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ സ്‌കൂൾ ആർട് അധ്യാപകൻ രാജ്കുമാർ ഉദ്ഘാടനം ചെയ്തു.

ഐ എം ഐ വൈസ് പ്രസിഡണ്ട് ജി. സലിം സേട്ട്, സാബുഖാൻ, റജീന ടീച്ചർ, സാഗർ അലി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. മലർവാടി കോർഡിനേറ്റർ ഫസ്‌ന അനസ് മത്സരം നിയന്ത്രിച്ചു. വഫ സാദിഖ് പ്രാർത്ഥന ഗാനം ആലപിച്ചു.

 

രക്ഷിതാക്കൾക്കായി നടന്ന പോസിറ്റീവ് പാരന്റിംഗ് എന്ന സെഷന് റിസ ഹുസ്‌നി നേതൃത്വം നൽകി. ക്വിസ് മത്സരവും നടന്നു. മദീഹ ഹാരിസ്, മുംതാസ് റജീബ് , റമീസ റൗഫ് എന്നിവർ നേതൃതം നൽകി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News