റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ചു; മലയാളി യുവതി ഒമാനിൽ മരണപ്പെട്ടു

ആലപ്പുഴയിലെ മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെറുമനകാട്ടിൽ സുനിതാ റാണിയാണ് മരിച്ചത്‌

Update: 2024-12-08 14:03 GMT
Editor : Thameem CP | By : Web Desk
Advertising

സുഹാർ: ഒമാനിലെ സുഹാറിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരണപ്പെട്ടു. ആലപ്പുഴയിലെ മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെറുമനകാട്ടിൽ സൂരജ് ഭവനത്തിൽ സുനിതാ റാണി (44) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആഷ്ലി മറിയം ബാബുവിനെ (34) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച സഹം സുഹാർ റോഡിലായിരുന്നു അപകടം. ഇരുവരും റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിക്കുകയായിരുന്നു. സഹമിൽ സ്വകാര്യ ആയുർവേദ ഹോസ്പിറ്റലിൽ തെറപ്പിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. ആഷ്ലിയുടെ പരിക്ക് ഗുരുതരമല്ല. സുനിത റാണി മൂന്ന് മാസം മുമ്പാണ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്. കടമ്പൂർ കുടുംബരോഗ്യ കേന്ദ്രം ജീവനക്കാരനും കേരള എൻ.ജി.ഒ യൂണിയൻ ആലപ്പുഴ ജില്ല കൗൺസിൽ അംഗവുമായ എൻ.സി.സുഭാഷ് ആണ് ഭർത്താവ്. മകൻ: സൂരജ്.പിതാവ് ഗോപാലൻ ആചാരി. മാതാവ്: രത്‌നമ്മ.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News