ലോകത്തിലെ ഏറ്റവും മനോഹരമായ രാത്രി നഗരങ്ങളിൽ മൂന്നാമതെത്തി മസ്‌കത്ത്
ട്രാവൽബാഗ് നടത്തിയ പഠനത്തിലാണ് മസ്‌കത്തിന്റെ നേട്ടം
മസ്‌കത്ത്: ലോകത്തിലെ ഏറ്റവും മനോഹരമായ രാത്രി നഗരങ്ങളിൽ മൂന്നാമതെത്തി മസ്‌കത്ത്. മൾട്ടി ഡെസ്റ്റിനേഷൻ യാത്രകളിൽ പ്രത്യേകം ശ്രദ്ധിക്കുന്ന ട്രാവൽബാഗിന്റെ പുതിയ പഠനത്തിലാണ് മസ്‌കത്തിന്റെ നേട്ടം. ദുബൈ ഗാർഡൻ ഗ്ലോ, ബുർജ് ഖലീഫ തുടങ്ങിയ അതിശയകരമായ രാത്രി ആകർഷണങ്ങളോടെ ദുബൈ ഒന്നാം സ്ഥാനത്തും, ടോക്കിയോ സ്‌കൈട്രീ തുടങ്ങിയ ജനപ്രിയ സ്ഥലങ്ങളോടെ ടോക്കിയോ രണ്ടാം സ്ഥാനത്തും എത്തി. മസ്‌കത്തിന്റെ രാത്രി മനോഹാരിതയിൽ റോയൽ ഓപ്പറ ഹൗസ് മസ്‌കത്ത് (ആർഒഎച്ച്എം), തിരക്കേറിയ മത്രാ സൂഖ്, ചരിത്രപ്രാധാന്യമുള്ള പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് കോട്ടകളായ മിറാനി, ജലാലി, കൊട്ടാരങ്ങൾ എന്നിവ ശ്രദ്ധേയമാണ്. സിംഗപ്പൂർ, ഹിരോഷിമ, ക്യോട്ടോ, ന്യൂയോർക്ക് സിറ്റി, സിഡ്‌നി, അബൂദബി, തായ്പേ എന്നി നഗരങ്ങളെ പിന്നിലാക്കിയാണ് മസ്‌കത്ത് ഈ നേട്ടം കൈവരിച്ചത്. ന്യൂയോർക്ക് സിറ്റിയാണ് ഈ പട്ടികയിലെ ഏക അമേരിക്കൻ നഗരം. ബ്രോഡ്വേ ഷോകൾ, സ്റ്റാൻഡ്-അപ്പ് കോമഡി പരിപാടികൾ തുടങ്ങിയ സജീവമായ രാത്രിജീവിതത്തിനും അതിശയകരമായ രാത്രി ദൃശ്യങ്ങൾക്കും ന്യൂയോർക്ക് സിറ്റി പ്രശസ്തമാണ്.