മെഡിക്കൽ ജീവനക്കാരുടെ അനാസ്ഥ: കേസുകളിൽ കർശന നടപടിയെന്ന് ഒമാൻ ആരോഗ്യമന്ത്രി

മെഡിക്കൽ സൗകര്യങ്ങൾ വളരെ പുരോഗമിച്ചതാണെന്നും സങ്കീർണ്ണമായ കേസുകളിൽപോലും ചികിത്സ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു

Update: 2022-11-22 19:01 GMT
Editor : banuisahak | By : Web Desk
Advertising

മസ്‌ക്കത്ത്: മെഡിക്കൽ ജീവനക്കാരുടെ അശ്രദ്ധയാേലോ അനാസ്ഥമൂലമോ ഉണ്ടാകുന്ന കേസുകളിൽ കർശന നടപടിയുണ്ടാകുമെന്ന് ഒമാൻ ആരോഗ്യമന്ത്രി ഡോ. ഹിലാൽ അലി അൽ സബ്തി പറഞ്ഞു. ഒമാനിൽ മെഡിക്കൽ സൗകര്യങ്ങൾ വളരെ പുരോഗമിച്ചതാണെന്നും സങ്കീർണ്ണമായ കേസുകളിൽപോലും ഒമാനിൽ ചികിത്സ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. 

മെഡിക്കൽ സേവനങ്ങളിലെ അപര്യാപ്തതയോ അശ്രദ്ധയോ സംബന്ധിച്ച കേസുകൾ തീർപ്പാക്കാൻ ഒമാനിൽ ദേശീയ തലത്തിൽ പ്രത്യേക സമിതിയുണ്ട്. കൂടാതെ, ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ എല്ലാ ആശുപത്രികളിലും പ്രത്യേക കമ്മിറ്റികളുണ്ട്. മെഡിക്കൽ ഉദ്യോഗസ്ഥർ മനുഷ്യരാണെന്നും യന്ത്രങ്ങളല്ല, വിധിയിലോ ചികിത്സാരീതിയിലോ പിഴവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ജീവഹാനി സംബന്ധിച്ച പരാതികളിൽ കർശനമായ അന്വേഷണങ്ങൾ നടത്തുകയും അതനുസരിച്ച് ഇടപെടുകയും ചെയ്യാറുണ്ട്. ആരോഗ്യപ്രവർത്തകർ ആരോഗ്യത്തിന്റെ അംബാസഡർമാരാണ്. സർക്കാർ ഈ കാര്യത്തെകുറിച്ച് ബോധവാന്മാരാണെന്നും ഒരു വശത്ത് മന്ത്രാലയത്തിനും ആരോഗ്യ പ്രവർത്തകർക്കും ഇടയിലും ആരോഗ്യ പ്രവർത്തകർക്കും സമൂഹത്തിനും ഇടയിലും വിശ്വാസം വളർത്താൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഒമാൻ ആരോഗ്യമന്ത്രി പറഞ്ഞു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News