ഹജ്ജ് തീർഥാടകർക്കായുള്ള നുസുക്ക് എക്‌സിബിഷന് സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മസ്ജിദിൽ തുടക്കം
എക്‌സിബിഷൻ അഞ്ച് ദിവസം നീണ്ടുനിൽക്കും
ഹജ്ജ് തീർഥാടകർക്കായുള്ള 'നുസുക്' എക്‌സിബിഷന്റെ പത്താം പതിപ്പിന് സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മസ്ജിദിൽ തുടക്കം. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന എക്‌സിബിഷൻ ദിവസത്തിൽ രണ്ടുതവണയാണ് തുറക്കുക. രാവിലെയും വൈകുന്നേരവുമാണ് പ്രവേശനം. എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയത്തിന്റെ വിമൻസ് എജ്യുക്കേഷൻ ആൻഡ് ഗൈഡൻസ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന എക്‌സിബിഷനിൽ ഒമാനി ഹജ്ജ് പ്രതിനിധി സംഘത്തിന്റെ സേവനങ്ങൾ പരിചയപ്പെടുത്തും. ഒപ്പം രോഗ പ്രതിരോധത്തിന്റെ മാർഗങ്ങളും ഹജ്ജിന്റെ ആചാരങ്ങളും പഠിപ്പിക്കും. ഇഹ്റാം, ഹജ്ജ് കർമ്മങ്ങൾ, ഫത്വ, ആരോഗ്യവും സമൂഹവും, ഹജ്ജ് മിഷൻ, അറബി ഇതര സ്പീക്കറുകൾ, ദൃശ്യപരമായ എപ്പിസോഡുകളും കോഴ്സുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളാക്കിയാണ് പ്രദർശനം.
എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയത്തിലെ നിരവധി വിദഗ്ധരുടെ സാന്നിധ്യത്തിൽ ഒമാനി മെഡിക്കൽ സ്പെഷ്യാലിറ്റി ബോർഡ് സിഇഒ ഫാത്തിമ ബിൻത് മുഹമ്മദ് ബാഖിർ അൽ അജാമിയാണ് നസ്‌ക് എക്സിബിഷന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
ഹജ്ജിന്റെ ആചാരങ്ങളെ കുറിച്ചുള്ള അറിവ് വർധിപ്പിക്കാനായി ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും 'നുസുക്' പ്രവർത്തനം വ്യാപിപ്പിക്കാൻ എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയം ശ്രമിക്കുകയാണ്.