ഒമാൻ എക്രോസ് ഏജസ് മ്യൂസിയം ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നാടിന് സമർപ്പിച്ചു
സുൽത്താനേറ്റിന്‍റെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യങ്ങൾ തുടങ്ങിയവ പകർന്ന് നൽകുന്നതാണ് മ്യൂസിയം.
മസ്കത്ത്: ഒമാൻ എക്രോസ് ഏജസ് മ്യൂസിയം ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നാടിന് സമർപ്പിച്ചു. മാർച്ച് 18 മുതൽ ഒമാൻ എക്രോസ് ഏജസ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. സുൽത്താനേറ്റിന്‍റെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യങ്ങൾ തുടങ്ങിയവ പകർന്ന് നൽകുന്നതാണ് മ്യൂസിയം.
അൽഹജർ പർവത നിരകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മ്യൂസിയം കെട്ടിടത്തിന്റെ രൂപകൽപ്പന. ഒമാന്റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം എന്നിവ പകർന്ന് നൽകുന്ന മ്യൂസിയമാണിത്. ചരിത്രാതീത കാലത്തെ ആദ്യ കുടിയേറ്റക്കാരിൽ തുടങ്ങി ആധുനിക ഒമാന്‍റെ വിശേഷങ്ങളിലൂടെ കടന്ന് പോകുന്ന കാഴ്ചകളാണ് മ്യൂസിയത്തിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്.
ഒമാൻ അക്രോസ് ഏജസ് മ്യൂസിയം മാർച്ച് 18 മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ശനിയാഴ്ച മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ മ്യൂസിയം രാവിലെ അഞ്ച് മുതൽ വൈകിട്ട് അഞ്ചുവരെ പ്രവേശനം അനുവദിക്കും. ഒമാൻ പൗരൻമാർക്കും ജി.സി.സി പൗരൻമാർക്കും ഒരു റിയാലും പ്രവാസികൾക്ക് രണ്ട് റിയാലുമായിരിക്കും പ്രവേശന ഫീസ്. വിനോദസഞ്ചാരികൾ അഞ്ച് റിയാൽ പ്രവേശന ഫീസ് നൽകണം.