യുനെസ്‌കോ വെഴ്‌സായ് പുരസ്‌കാരം നേടി ഒമാൻ അക്രോസ് ഏജസ് മ്യൂസിയം

മികച്ച എക്സ്റ്റീരിയർ രൂപകൽപ്പനക്കുള്ള 'വേൾഡ് ആർക്കിടെക്ച്ചർ ആന്റ് ഡിസൈൻ' പുരസ്‌കാരമാണ് ലഭിച്ചത്

Update: 2024-12-04 06:10 GMT
Editor : ubaid | By : Web Desk
Advertising

മസ്‌കത്ത്: യുനെസ്‌കോയുടെ വെഴ്‌സായ് വേൾഡ് ആർക്കിടെക്ച്ചർ ആന്റ് ഡിസൈൻ പുരസ്‌കാരം ഒമാൻ അക്രോസ് ഏജസ് മ്യൂസിയത്തിന്. ലോകത്തിലെ ഏറ്റവും മനോഹരമായ മ്യൂസിയങ്ങളിൽ മികച്ച എക്സ്റ്റീരിയർ രൂപകൽപ്പനക്കുള്ള പുരസ്‌കാരമാണ് ലഭിച്ചത്. പാരിസിൽ നടന്ന ചടങ്ങിലാണ് യുനെസ്‌കോ പുരസ്‌കാരം പ്രഖ്യാപിച്ചത്.

 

ഒമാന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രങ്ങളിലേക്ക് വഴി തുറക്കുന്ന മ്യൂസിയം ദാഖിലിയ ഗവർണറേറ്റിലാണ് സ്ഥിതി ചെയ്യുന്നത്. പരമ്പരാഗത ഘടകങ്ങളുമായി അത്യാധുനിക സാങ്കേതികവിദ്യ സംയോജിപ്പിച്ചാണ് മ്യൂസിയം രൂപകൽപന ചെയ്തിട്ടുള്ളത്. ഒമാന്റെ സമ്പന്നമായ പൈതൃകത്തെയും ചരിത്രത്തെയും അടയാളപ്പെടുത്തുന്ന മേഖലയിലെ ഏറ്റവും വലിയ മ്യൂസിയമാണിത്.

 

നൂതനവും ആകർഷണീയവുമായ രൂപകൽപനയിലൂടെ തങ്ങളുടെ സംസ്‌കാരം സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള ഒമാന്റെ പ്രതിബദ്ധതയെ ഉയർത്തിക്കാട്ടുന്നതാണ് ഈ ആഗോള അംഗീകാരം. അവാർഡിലൂടെ മ്യൂസിയം ലോകത്തിലെ ഏറ്റവും മികച്ച സാസ്‌കാരിക ലാൻഡ്മാർക്കുകളിലൊന്നാവുകയാണ്. കൂടാതെ സുൽത്താനേറ്റിന്റെ വാസ്തുവിദ്യ വൈദഗ്ധ്യത്തിലുള്ള സാമർഥ്യവും സാംസ്‌കാരിക ആഴവും ലോകശ്രദ്ധ നേടാനും പുരസ്‌കാരം സഹായകമാവും.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News