യൂറോപ്യൻ യൂണിയൻ-ജിസിസി സംയുക്ത മന്ത്രിതല യോഗത്തിന് ഒമാൻ ആതിഥേയത്വം വഹിക്കും
Update: 2023-10-06 02:46 GMT
യൂറോപ്യൻ യൂണിയൻ-ജിസിസി സംയുക്ത മന്ത്രിതല യോഗത്തിൻ്റെ 27-ാമത് സെഷൻ ഈ മാസം 9, 10 തീയതികളിലായി ഒമാനിൽ നടക്കും. യോഗത്തിൽ യൂറോപ്യൻ യൂണിയനെയും ജിസിസി രാഷ്ട്രങ്ങളെയും പ്രതിനിധീകരിച്ച് മുപ്പതിലധികം ഔദ്യോഗിക പ്രതിനിധികൾ ഒന്നിക്കും.
വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുടെ നേതൃത്വത്തിലുള്ള ജിസിസി പ്രതിനിധി സംഘം യൂറോപ്യൻ യൂണിയൻ ഫോർ ഫോറിൻ അഫയേഴ്‌സ് ആൻഡ് സെക്യൂരിറ്റി പോളിസിയുടെ ഉന്നത പ്രതിനിധി ജോസഫ് ബോറെലിന്റെ നേതൃത്വത്തിലുള്ള യൂറോപ്യൻ സംഘവുമായി ആശയവിനിമയം നടത്തും.
ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയും ചടങ്ങിൽ പങ്കെടുക്കും. സുരക്ഷയും സമാധാനവും സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുക, ആഗോള സാമ്പത്തിക, വിപണി സ്ഥിരതയെ പിന്തുണയ്ക്കുന്നതിൽ തങ്ങളുടെ പങ്ക് വീണ്ടും ഉറപ്പിക്കുക എന്നിവയെല്ലാമാണ് അജണ്ടകൾ.