ഒമാനിൽ ഉന്നത വിദ്യാഭ്യാസ ഗവേഷണ പ്രോജക്റ്റുകൾക്ക് 2 മില്ല്യണിലധികം റിയാലിൻ്റെ ധനസഹായം

475 ഗവേഷണ പ്രമേയങ്ങൾക്കാണ് ഹയർ എജ്യൂക്കേഷൻ, റിസർച്ച് ആൻഡ് ഇന്നോവേഷൻ മന്ത്രാലയം ധനസഹായം നൽകുന്നത്

Update: 2024-10-03 10:49 GMT
Advertising

മസ്കത്ത്: ഹയർ എജ്യൂക്കേഷൻ റിസർച്ച് ആൻഡ് ഇന്നോവേഷൻ മന്ത്രാലയം 475 ഗവേഷണ പ്രമേയങ്ങൾക്ക് 2,469,776 ഒമാൻ റിയാലിന്റെ ധനസഹായം പ്രഖ്യാപിച്ചു. ഒമാനിലെ പിഎച്ച്ഡി ഗവേഷകർ, മാസ്റ്റേഴ്‌സ് & ബാച്ച്‌ലേർസ് ഗവേഷകർ, യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർഥികൾ എന്നിവർക്കാണ് ധനസഹായം ലഭിക്കുക.

വ്യത്യസ്ത അക്കാദമിക് മേഖലകളിൽ ഗവേഷണാന്തരീക്ഷം സൃഷ്ടിക്കാനാണ് ധനസഹായത്തിലൂടെ ലക്ഷ്യമിടുന്നത്. 29 ഉന്നതവിദ്യഭ്യാസ സ്ഥാപനങ്ങളാണ് ഗവേഷണ പ്രോജക്ടുകൾ സമർപ്പിച്ചത്.

158 ഡോക്ടറേറ്റ് പ്രൊജക്ടുകളും (ഓരോ പ്രോജക്ടിനും രണ്ട് വർഷത്തിനുള്ളിൽ 20,000 റിയാൽ എന്ന നിലയിൽ) 145 മാസ്‌റ്റേഴ്‌സ് ആൻഡ് ബാച്ച്‌ലേഴ്‌സ് പ്രോജക്ടുകളും (ഓരോ പ്രോജക്ടിനും 3000 റിയാൽ വീതം) 172 ഉന്നത വിദ്യാഭ്യാസ വിദ്യാർഥികളുടെ പ്രോജക്ടുകളും (ഓരോ പ്രോജക്ടിനും1500 റിയാൽ വീതം) എന്നിങ്ങനെയാണ് ധനസഹായം നൽകുന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News