ഒമാനിലെ ലുലു ഷോറൂമുകളില്‍ റമദാന്‍ സൂഖുകള്‍ക്ക് തുടക്കമായി
100,000 റിയാല്‍ മൂല്യമുള്ള ക്യാഷ് പ്രൈസുകള്‍ നേടാന്‍ അവസരമൊരുക്കി ഷോപ്പ് ആന്‍ഡ് വിന്‍ പ്രമോഷനും ഉപഭോക്താക്കള്‍ക്കായി ഒരുക്കിട്ടുണ്ട്
റമദാനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ഒമാനിലെ ലുലു ഷോറൂമുകളില്‍ റമദാന്‍ സൂഖുകള്‍ക്ക് തുടക്കമായി. പരമ്പരാഗത ഒമാനി മാര്‍ക്കറ്റുകളുടെ രീതിയില്‍ ആണ് ലുലു ഷോറൂമുകളില്‍ റമദാന്‍ സൂഖുകള്‍ ഒരിക്കിയിട്ടുള്ളത്.
അല്‍ അമറാത്തിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന റമദാന്‍ സൂഖിന്റെ ഔപചാരിക ഉദ്ഘാടനം അല്‍ അമറാത്തിലെ വാലി ഷെയ്ഖ് മുഹമ്മദ് ഹുമൈദ് അല്‍ ഗബ്ഷി നിര്‍വഹിച്ചു.
അല്‍ അമറാത്ത് മുനിസിപ്പാലിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ യഹ്യ അല്‍ ഗദാനി, ലുലു ഗ്രൂപ്പിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. റമദാനില്‍ ആവശ്യമായതെല്ലാം പ്രത്യേക ഓഫറുകള്‍ പ്രകാരം റമദാന്‍ സൂഖിലൂടെ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം ഉപഭോക്താക്കള്‍ക്കായി 100,000 റിയാല്‍ മൂല്യമുള്ള ക്യാഷ് പ്രൈസുകള്‍ നേടാന്‍ അവസരമൊരുക്കി ഷോപ്പ് ആന്‍ഡ് വിന്‍ പ്രമോഷനും ഒരുക്കിട്ടുണ്ട്. മാര്‍ച്ച് 10 മുതല്‍ മേയ് ഏഴുവരെ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പ്രമോഷനില്‍ 281 ഉപഭോക്താക്കള്‍ക്ക് അതിശയകരമായ ക്യാഷ് പ്രൈസുകള്‍ നേടാനുള്ള അവസരമാണ് ലഭിക്കുക. 10,000റിയാലിന്റെ ഗ്രാന്‍ഡ് ക്യാഷ് പ്രൈസിന് പുറമെ ഒന്നിലധികം ആളുകള്‍ക്ക് വാരാന്ത്യത്തില്‍ 5000, 750, 500, 200, 100 റിയാല്‍ ക്യാഷ് പ്രൈസുകളും നേടാനുള്ള അവസരവും ലുലു ഒരുക്കിയിട്ടുണ്ട്.