ഷെഹീന്‍ ചുഴലിക്കാറ്റ് ദുരന്തം വിതച്ച മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തി കൈരളി ഒമാന്‍
കൈരളി പ്രവര്‍ത്തകര്‍ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് ബിദയ, കാബൂറ, കദ്ര, മുലന്ദ ഇന്ത്യന്‍ സ്‌കൂള്‍, ഹിജാരി മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ഷെഹീന്‍ ചുഴലിക്കാറ്റ് ദുരന്തം വിതച്ച മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തി കൈരളി ഒമാന്‍. ഒമാന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള ഇരുന്നൂറോളം കൈരളി പ്രവര്‍ത്തകരാണ് ശുചീകരണ പ്രവര്‍ത്തനത്തിനെത്തിയത്. ഒമാന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള കൈരളി പ്രവര്‍ത്തകരാണ് ശുചീകരണ പ്രവര്‍ത്തനത്തിനും, ഭഷണ കിറ്റും, വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് വേണ്ടിയും ദുരന്ത മേഖലയില്‍ എത്തിചേര്‍ന്നത്.
വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് ബിദയ, കാബൂറ, കദ്ര, മുലന്ദ ഇന്ത്യന്‍ സ്‌കൂള്‍, ഹിജാരി മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വീടുകള്‍, ഷോപ്പുകള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പ്രവര്‍ത്തനം രാത്രി വൈകും വരെ തുടര്‍ന്നു.ഇതൊരു തുടര്‍പ്രവര്‍ത്തനമായി ഏറ്റെടുക്കാനും തീരുമാനിച്ചതായി കൈരളി നേതൃത്വം അറിയിച്ചു. ചളിയും മണ്ണും കല്ലും നിറഞ്ഞ നിറഞ്ഞ റൂമുകളില്‍ പ്രവര്‍ത്തനം ദുസഹമായിരിന്നു .പലര്‍ക്കും അന്ന് ഉപയോഗിച്ച വസ്ത്രം മാത്രമാണ് ഇന്ന് സ്വന്തമായി ഉള്ളത്. ഞായറാഴ്ച്ച തുടങ്ങിയ കിറ്റ് വിതരണം ഇപ്പോഴും തുടരുന്നുണ്ട്.