അമിത വില ഈടാക്കിയാൽ കടുത്ത നടപടി; റമദാനിൽ പരിശോധന കർശനമാക്കി ഒമാൻ

Update: 2023-03-31 06:14 GMT
Advertising

ഒമാനിൽ റമദാനിൽ ഭക്ഷ്യോത്പന്നങ്ങൾക്ക് അമിത വില ഈടാക്കിയാൽ കടുത്ത നടപടിയുണ്ടാകും. നോമ്പുകാലത്ത് ഭക്ഷ്യസാധനങ്ങളുടെ ആവശ്യകത കൂടുമെന്നതിനാൽ അമിത വില ഈടാക്കുന്നത് തടയാൻ അധികൃതർ പരിശോധനയും കർശനമാക്കി.

റമദാൻ വിപണി മുതലെടുത്ത് അവശ്യ സാധനങ്ങളുടെ വില ഒരു കരണവശാലും വർധിപ്പിക്കരുതന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കച്ചവടക്കാർ അമിത വില ഈടാക്കിയാൽ ഉപഭോക്താക്കൾക്ക് അധികൃതരെ നേരിട്ട് അറിയിക്കാൻ സൗകര്യമുണ്ട്.

പഴവർഗങ്ങൾക്ക് പുറമേ സവാള, തക്കാളി, പച്ചമുളക്, മത്സ്യം, മാംസം എന്നിവയുടെ ഉപയോഗം റമദാനിൽ കൂടുതാലായിരിക്കും. എന്നാൽ, ഈ ഘട്ടത്തിൽ വില വർധിപ്പിക്കാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു. റമദാനോടനുബന്ധിച്ച് വാണിജ്യസ്ഥാപനങ്ങളിലും മറ്റും ഒരുക്കിയിരിക്കുന്ന തെറ്റായ പ്രമോഷൻ ഓഫറുകളിൽ വീഴരുതെന്നും ഉപഭോക്തൃ സംരക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.




 


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News