ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാന്‍ സുല്‍ത്താന്‍ ജര്‍മ്മനിയില്‍
Update: 2022-07-15 07:01 GMT
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ജര്‍മ്മനിയിലെത്തി. ജര്‍മ്മന്‍ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയ്ന്മെയര്, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് എന്നിവരുമായി സുല്‍ത്താന്‍ കൂടിക്കാഴ്ച നടത്തും.
പരസ്പര താല്പര്യമുള്ള പ്രാദേശികവും അന്തര്‍ദേശീയവുമായ വിഷയങ്ങളില്‍ വീക്ഷണങ്ങള്‍ കൈമാറുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മില്‍ വ്യത്യസ്ത മേഖലകളിലുള്ള സഹകരണത്തിനും സുല്‍ത്താന്റെ ഈ സന്ദര്‍ശനം വഴി തുറക്കുമെന്നാണ് പ്രതീക്ഷ.