ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നത് സംബന്ധിച്ച പഠനം പൂർത്തിയായി
ഒമാനിൽ പരിസ്ഥിതി സൗഹൃദപരമായ ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നത് സംബന്ധിച്ച പഠനം പൂർത്തിയായി. ഊര്‍ജസ്രോതസ്സുകളായ ജലം, കാറ്റ്, സൂര്യപ്രകാശം എന്നിവയുപയോഗിച്ച് ജലത്തില്‍ നിന്ന് വേര്‍തിരിച്ചാണ് ഗ്രീന്‍ ഹൈഡ്രജന്‍ ഉൽപാദിപ്പിക്കുക.
വൻ വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന ഫോസിൽ ഇന്ധനങ്ങൾക്ക് പകരമാവാനും ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും ഗ്രീൻ ഹൈഡ്രജന് സാധിക്കും. കൂടാതെ ഒമാൻന്റെ സമ്പദ്വ്യവസ്ഥക്ക് ഗണ്യമായ സംഭാവന നൽകുമെന്നാണ് പഠനത്തിന്‍റെ അടിസ്ഥാനത്തിൽ ഊർജ വിശകലന വിദഗ്ധർ പറയുന്നത്.
കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന ഗതാഗതം, ഷിപ്പിങ്, സ്റ്റീല്‍ വ്യവസായം എന്നീ മേഖലകളിൽ ഗ്രീൻ ഹൈഡ്രജൻ കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശമാണ് ഉയർന്നുവന്നിട്ടുള്ളത്. സുഹാർ, മസ്‌കത്ത്, സുർ, ദുകം, സലാല എന്നീ അഞ്ച് വ്യവസായ മേഖലകളുടെ സാങ്കേതികവും സാമ്പത്തികവുമായ വശങ്ങൾ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. 2027ന്റെ തുടക്കത്തിൽ ഉൽപാദനം ആരംഭിക്കുന്നത് കണക്കാക്കിയാണ് പഠനം നടത്തിയത്.