വിര്‍ജിന്‍ ഓസ്ട്രേലിയ- ഖത്തര്‍ എയര്‍വേസ് സഖ്യത്തിന് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ അന്തിമാനുമതി

പ്രതിവാരം ആസ്ത്രേലിയക്കും ഖത്തറിനുമിടയില്‍ 28 സര്‍വീസുകൾ വിര്‍ജിന്‍ ഓസ്ട്രേലിയ നടത്തും

Update: 2025-03-29 07:04 GMT
Editor : razinabdulazeez | By : Web Desk
വിര്‍ജിന്‍ ഓസ്ട്രേലിയ- ഖത്തര്‍ എയര്‍വേസ് സഖ്യത്തിന് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ അന്തിമാനുമതി
AddThis Website Tools
Advertising

ദോഹ: ആസ്ത്രേലിയന്‍ വിമാനക്കമ്പനിയായ വിര്‍ജിന്‍ ഓസ്ട്രേലിയയുടെ 25 ശതമാനം ഓഹരി സ്വന്തമാക്കുന്നതിനും വെറ്റ് ലീസ് കരാറിനുമാണ് ഖത്തര്‍ എയര്‍വേസ് ധാരണയിലെത്തിയിരുന്നത്. 25 ശതമാനം നിക്ഷേപത്തിന് ഫെബ്രുവരിയില്‍ ആസ്ട്രേലിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ആസ്ത്രേലിയന്‍ കോംപറ്റീഷന്‍ ആന്റ് കണ്‍സ്യൂമര്‍ കമ്മീഷനാണ് പാട്ടക്കരാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്തിമ അനുമതി നല്‍കേണ്ടിയിരുന്നത്. ഇത് കൂടി ലഭിച്ചതോടെ ഖത്തര്‍ എയര്‍വേസ് വിമാനങ്ങള്‍ ഉപയോഗിച്ച് വിര്‍ജിന്‍ ആസ്ത്രേലിയക്ക് സര്‍വീസ് നടത്താനാകും. പ്രതിവാരം 28 സര്‍വീസുകളാണ് ഖത്തറിനും ആസ്ത്രേലിയക്കുമിടയില്‍ നടത്തുന്നത്. സിഡ്നി ബ്രിസ്ബെയിന്‍, പെര്‍ത്ത് എന്നിവിടങ്ങളില്‍

നിന്ന് ജൂണില്‍ സര്‍വീസ് തുടങ്ങും. മെല്‍ബണില്‍ ഡിസംബറില്‍ സര്‍വീസ് തുടങ്ങാനാണ് തീരുമാനം. ആസ്ത്രേലിയയുടെ ഏവിയേഷന്‍ മേഖലയിലും ടൂറിസം മേഖലയിലും പുതിയ സഹകരണം കുതിപ്പിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

Web Desk

By - Web Desk

contributor

Similar News