ഏഷ്യന്‍ കപ്പ് ആവേശത്തിനിടെ ആകാശത്ത് വര്‍ണക്കാഴ്ചയൊരുക്കി ഖത്തര്‍ കൈറ്റ് ഫെസ്റ്റിവല്‍

പഴയ ദോഹ തുറമുഖത്ത് നടക്കുന്ന ഖത്തര്‍ കൈറ്റ് ഫെസ്റ്റിവല്‍ ശനിയാഴ്ച സമാപിക്കും

Update: 2024-02-01 19:34 GMT
Editor : Shaheer | By : Web Desk
Advertising

ദോഹ: ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍ക്കിടെ ഖത്തറിന്റെ ആകാശത്ത് വര്‍ണക്കാഴ്ചകളൊരുക്കി പട്ടംപറത്തല്‍ മേള. പഴയ ദോഹ തുറമുഖത്ത് നടക്കുന്ന ഖത്തര്‍ കൈറ്റ് ഫെസ്റ്റിവല്‍ ശനിയാഴ്ച സമാപിക്കും.

ഖത്തര്‍ ഗ്രാന്‍ഡ് ക്രൂയിസ് ടെര്‍മിനല്‍ പരിസരത്താണ് പലവര്‍ണങ്ങളിലും രൂപങ്ങളിലുമുള്ള പട്ടങ്ങള്‍ പറന്നുകളിക്കുന്നത്. നീരാളികളും വ്യാളികളും സിംഹവുമൊക്കെയായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഇതൊരു കൌതുകക്കാഴ്ചയാണ്.

Full View

പ്രവൃത്തിദിനങ്ങളില്‍ വൈകിട്ട് മൂന്ന് മുതലായിരുന്നു മേള തുടങ്ങിയിരുന്നത്. എന്നാല്‍, നാളെയും മറ്റന്നാളും രാവിലെ 10 മുതല്‍ രാത്രി 10 വരെ കാഴ്ചകള്‍ ആസ്വദിക്കാം. പട്ടംപറത്തലിനൊപ്പം പട്ടം നിര്‍മിക്കുന്നതിനുള്ള ശില്‍പശാലയും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് കളിക്കാനുള്ള ഇടവും ഫുഡ്കോര്‍ട്ടുമൊക്കെ മേളയെ ജനപ്രിയമാക്കുന്നു.

Summary: Colourful kites adorn Qatar sky as 10-day festival continues amid Asian Cup football

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News