ദോഹ ജ്വല്ലറി ആന്റ് വാച്ചസ് പ്രദർശനം നാളെ മുതൽ
ദോഹ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററാണ് വേദി.
Update: 2025-01-29 16:31 GMT


ദോഹ: പശ്ചിമേഷ്യയിലെ ആഭരണപ്രിയർ ആവേശത്തോടെ കാത്തിരിക്കുന്ന ജ്വല്ലറി ആന്റ് വാച്ച്‌സ് പ്രദർശനം നാളെ തുടങ്ങും. ഖത്തർ ടൂറിസം സംഘടിപ്പിക്കുന്ന പ്രദർശനം 7 ദിവസം നീണ്ടുനിൽക്കും. ഡിജെഡബ്ല്യുഇയുടെ 21ാമത് പതിപ്പാണ് ഇത്തവണ നടക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ആഭരണ നിർമാതാക്കളും ഡിസൈനർമാരും വിൽപ്പനക്കാരുമെല്ലാം പ്രദർശനത്തിന്റെ ഭാഗമാകും.
പരമ്പരാഗത ഖത്തരി ഡിസൈൻ, ക്ലാസിക്കൽ ഡിസൈനുകൾ എന്നിവയ്‌ക്കൊപ്പം അത്യാധുനിക മോഡലുകളും പ്രദർശനത്തിനുണ്ടാകും. ലോകത്തെ പ്രമുഖ ലക്ഷ്വറി വാച്ച് നിർമാതാക്കളും പ്രദർശനത്തിനെത്തും. 175 രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് ലക്ഷത്തിലേറെ സന്ദർശകർ ഇത്തവണ പ്രദർശനം കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദോഹ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററാണ് വേദി.