ഖത്തറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

വാരാന്ത്യ അവധി ഉള്‍പ്പെടെ 11 ദിവസമാണ് അവധി ലഭിക്കുക

Update: 2024-04-03 17:25 GMT
Editor : rishad | By : Web Desk
Advertising

ദോഹ: ഖത്തറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉള്‍പ്പെടെ 11 ദിവസമാണ് അവധി ലഭിക്കുക. സർക്കാർ ഓഫീസുകൾ, മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ പെരുന്നാൾ അവധി ഏപ്രിൽ ഏഴിന് ഞായറാഴ്ച തുടങ്ങും.

ഏപ്രിൽ 15 വരെ ഒമ്പത് ദിവസമാണ് പെരുന്നാൾ അവധി. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ഉൾപ്പെടെ 11 ദിവസം പൊതുമേഖലക്ക് അവധി ലഭിക്കും. ഏപ്രിൽ 16 ചൊവ്വാഴ്ചയാണ് സർക്കാർ ഓഫീസുകളും മന്ത്രാലയങ്ങളും വീണ്ടും സജീവമാകുക. അതേസമയം, ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളുടെ പെരുന്നാൾ അവധി ഖത്തർ സെൻട്രൽബാങ്ക് പ്രഖ്യാപിക്കും. പതിനൊന്നു ദിവസത്തെ അവധി മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമാണ്.

കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാനായി  നാട്ടിലെത്താന്‍ നിരവധി പേരാണ് തയ്യാറെടുക്കുന്നത്. ഏപ്രിൽ പത്തിനായിരിക്കും ഇത്തവണ പെരുന്നാളെന്നാണ് ഖത്തർ കലണ്ടർ ഹൗസ് നേരത്തെ പ്രവചിച്ചിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News