ഖത്തറിലേക്കെത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; മാർച്ചിൽ എത്തിയത് 35 ലക്ഷത്തിലേറെ പേർ

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനമാണ് വര്‍ധന

Update: 2023-04-16 18:53 GMT
Editor : banuisahak | By : Web Desk
Advertising

ദോഹ: ഖത്തറിൽ മാര്‍ച്ച് മാസത്തില്‍ ഖത്തറിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനമാണ് വര്‍ധന. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കണക്ക് പ്രകാരം, 35 ലക്ഷത്തിലേറെ യാത്രക്കാരാണ് വിമാനമാര്‍ഗം മാര്‍ച്ചില്‍ ഖത്തറിലെത്തിയത്.  2022 മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 25 ശതമാനം കൂടുതല്‍ .

യാത്ര വിമാനങ്ങളുടെ എണ്ണതില്‍ 12 ശതമാനത്തിന്റെ വര്‍ധനയുമുണ്ട്. അതേസമയം ചരക്ക് നീക്കം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ‌ഇത്തവണ കുറഞ്ഞതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 5.2 ശതമാനത്തിന്റെ കുറവാണുള്ളത്. ഹയ്യാ കാര്‍ഡ് ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശനം നീട്ടിയതും യാത്രക്കാരുടെ വരവിനെ സ്വാധീനിക്കുന്നുണ്ട്.

വരും ദിവസങ്ങള്‍ ഹയ്യാ സംബന്ധിച്ച് ഖത്തര്‍ ടൂറിസം പുതിയ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് സൂചന. നാളെ ഹയ്യാ യാത്രയുമായി ബന്ധപ്പെട്ട് ഖത്തര്‍ ടൂറിസം വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News