ഖത്തർ എയർവേസ് പ്രിവിലേജ് ക്ലബ് അംഗമാണോ? എങ്കിൽ ഏവിയൻസ് കറൻസിയുപയോഗിച്ച് ഇനി തലബാത്തിലും ഓർഡർ ചെയ്യാം

ഖത്തറിലെ പ്രമുഖ ഡെലിവറി കമ്പനിയായ തലബാത്തുമായി കൈകോർത്ത് ഖത്തർ എയർവേസ് പ്രിവിലേജ് ക്ലബ്

Update: 2024-06-28 17:33 GMT
Editor : Thameem CP | By : Web Desk
Advertising

ദോഹ: ഖത്തറിലെ പ്രമുഖ ഡെലിവറി കമ്പനിയായ തലബാത്തുമായി കൈകോർത്ത് ഖത്തർ എയർവേസ് പ്രിവിലേജ് ക്ലബ്. പ്രിവിലേജ് ക്ലബ് അംഗങ്ങൾ തലബാത്തിൽ നിന്നും ഓർഡർ ചെയ്യുമ്പോൾ ഏവിയസ് കറൻസി സ്വന്തമാക്കാനും ചെലവഴിക്കാനും സാധിക്കും. ചുരുങ്ങിയത് 200 ഖത്തർ റിയാലിന് ഓർഡർ ചെയ്യണമെന്നാണ് നിബന്ധന. ഖത്തർ എയർവേസ് പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് നൽകുന്ന റിവാർഡ് കറൻസിയാണ് ഏവിയസ്. ഇതുപയോഗിച്ച് വിമാന ടിക്കറ്റ്, ഹോട്ടൽ ബുക്കിങ്, ഹോളിഡേ പാക്കേജുകൾ, ഖത്തർ എയർവേസ് ഡ്യൂട്ടി ഫ്രീ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ പേയ്‌മെന്റ് നടത്താം. 800 ലേറെ കേന്ദ്രങ്ങളിൽ ഖത്തർ എയർവേസ് ഏവിയസ് കറൻസി റെഡീം ചെയ്യാൻ സാധിക്കും. 

ഇതോടൊപ്പം തന്നെ കോഡ് ഷെയർ ചെയ്യുന്ന വിമാനങ്ങളിലും എവിയസ് ഉപയോഗിക്കാം. നിലവിൽ ബ്രിട്ടീഷ് എയർവേസ് അടക്കമുള്ള വിമാനക്കമ്പനികളും ഏവിയസ് റിവാർഡ് ക്യാഷ് ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വർഷമാണ് ഖത്തർ എയർവേസ് ക്യുമെയിലിൽ നിന്നും ഏവിയസിലേക്ക് മാറിയത്. ഖത്തർ എയർവേസ് പ്രിവിലേജ് ക്ലബിൽ അംഗമാകാൻ സൗജന്യമായി രജിസ്റ്റർ ചെയ്യാം.


Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News