ഗസ്സയിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഖത്തർ

അൽ ഫഖൂറ ഹൗസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇസ്രായേൽ ഷെൽ ആക്രമണത്തിൽ തകർന്നിരുന്നു

Update: 2023-10-12 18:20 GMT
Editor : Shaheer | By : Web Desk
Advertising

ദോഹ: ഗസ്സയിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കെതിരായ ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണത്തെ രൂക്ഷമായ ഭാഷയിൽ അപലപിച്ച് ഖത്തർ. എജ്യുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷൻ വിദ്യഭ്യാസ സ്ഥാപനമായ അൽ ഫഖൂറ ഹൗസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇസ്രായേലിന്റെ ഷെൽ ആക്രമണത്തിൽ തകർന്നിരുന്നു.

ഖത്തർ അമീറിന്റെ മാതാവും ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സനുമായ ശൈഖ മൗസ ബിൻത് നാസറിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര തലത്തിൽ വിദ്യഭ്യാസ മുന്നേറ്റത്തിനായി സ്ഥാപിച്ച സംവിധാനമാണ് ഇ.എ.എ. ഇതിനുകീഴിലാണ് അൽ ഫഖൂറ ഹൗസ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഗസ്സയിലെ അൽ റിമാൽ പ്രവിശ്യയുടെ തെക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനം മേഖലയിലെ വിദ്യഭ്യാസ പ്രവർത്തനങ്ങളിൽ പ്രധാനവുമായിരുന്നു.

നടപടിയെ ഇ.എ.എയും ശൈഖ മൗസയും അപലപിച്ചു. വിദ്യഭ്യാസ പ്രവർത്തനങ്ങളെ ഇല്ലായ്മ ചെയ്യുന്നത് മാപ്പുനൽകാനാവാത്ത കുറ്റമാണെന്ന അടിക്കുറിപ്പോടെയായിരുന്നു ഷെല്ലിങ്ങിൽ തകർന്ന സ്കൂളിന്റെ കെട്ടിടം പങ്കുവെച്ചുകൊണ്ട് ശൈഖ മൗസ ബിൻത് നാസർ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ ഉപരോധം കൂടിയായതോടെ ഗസ്സയിലേക്ക് മരുന്നും ഭക്ഷണവും എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച് യു.എന്‍ റിലീഫ് ഏജന്‍സിയും ഖത്തറും തമ്മില്‍ ചര്‍ച്ച നടത്തി.

Summary: Qatar has strongly condemned the Israeli attack on educational institutions in Gaza

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News